Latest Malayalam News - മലയാളം വാർത്തകൾ

ടിപി ചന്ദ്രശേഖരൻ വധക്കേസ് ; എതിർകക്ഷികൾക്ക് നോട്ടീസ് നൽകി സുപ്രീം കോടതി

TP Chandrasekaran murder case; Supreme Court issued notice to the opposing parties

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകി സുപ്രീംകോടതി. കേരള സർക്കാർ, കെകെ രമ എന്നിവരടക്കമുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 6 ആഴ്ച യ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികൾ നൽകിയ പ്രത്യേക അനുമതി ഹർജികളിലും അപ്പീലുകളിലുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ്മാരായ ബേല എം. ത്രിവേദി, എസ്.സി. ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റവാളികൾ ഫയൽ ചെയ്ത പ്രത്യേക അനുമതി ഹർജികളും അപ്പീലുകളും പരിഗണിച്ചത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു. വസ്തുതകൾ കണക്കിലെടുക്കാതെ പൊതുവികാരം മാത്രം കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധിയെന്ന് പ്രതികൾ വ്യക്തമാക്കി. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. 20 വർഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഹൈക്കൊടതി ഉത്തരവ്. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.