Latest Malayalam News - മലയാളം വാർത്തകൾ

ഇന്ന് ഐഎഫ്എഫ്കെയുടെ ഏഴാം ദിനം

Today is the seventh day of IFFK

കേരള ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗമാണ് ഇന്നത്തെ പ്രധാന ആകർഷണം. മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. നിശാഗന്ധിയിൽ മിഡ്നൈറ്റ് സ്ക്രീനിങ്ങിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിക്കുക. അതേസമയം തലസ്ഥാന നഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം. നാളെയാണ് ഇത്തവണത്തെ ഐഎഫ്എഫ്കെ അവസാനിക്കുക.

ദീപാ മേത്തയുടെ ഫയർ, മാർക്കോസ് ലോയ്സയുടെ അവെർനോ തുടങ്ങിയവയും ഇന്നത്തെ പ്രധാന സിനിമകളാണ്. അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ശബാന ആസ്മിയോടുള്ള ആദര സൂചകമായി ഒരുക്കിയ സെലിബ്രേറ്റിംഗ് ശബാന വിഭാഗത്തിലാണ് ഫയർ പ്രദർശനത്തിന് എത്തുക. കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയ മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, റിഥം ഓഫ് ദമാം, പാത്ത്, ക്വിയർ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയവയുടെ മേളയിലെ അവസാന പ്രദർശനവും എന്നാണ്. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ വിസി അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്റ്റോറിയുടെ പ്രദർശനവും ഇന്ന് നടക്കും. ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ പാനൽ ചർച്ചയും ഇന്നുണ്ടാകും.

Leave A Reply

Your email address will not be published.