• Home
  • KERALA NEWS TODAY
  • ഇന്ന് ഐഎഫ്എഫ്കെയുടെ നാലാം ദിനം ; 67 സിനിമകൾ പ്രദർശിപ്പിക്കും
KERALA NEWS TODAY

ഇന്ന് ഐഎഫ്എഫ്കെയുടെ നാലാം ദിനം ; 67 സിനിമകൾ പ്രദർശിപ്പിക്കും

Kerala news
Email :17

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 16 സിനിമകളുടേത് ഐഎഫ്എഫ്കെയിലെ ആദ്യ പ്രദർശനമാണ്. മേളയിലെ ആദ്യ ഞായറാഴ്ച വലിയ തിരക്കാണ് എല്ലാ തീയറ്ററുകളിലും അനുഭവപ്പെട്ടത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് അപ്പുറം, മുഖക്കണ്ണാടി, വിക്ടോറിയ, കിഷ്കിന്ധാകാണ്ഡം, വെളിച്ചം തേടി, സൗദി വെള്ളക്ക എന്നീ മലയാള സിനിമകൾ പ്രദർശിപ്പിക്കും. ഇതുൾപ്പടെ 14 തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത് 67 സിനിമകളാണ്. റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ അകിര കുറസോവയുടെ സെവൻ സമുറായിയാണ് ഇന്നത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രദർശനം. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നേടിയ ആൻഹുയിയുടെ ബോട്ട് പീപ്പിൾ, ദ പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ക്രിസ്റ്റൽ ബെയർ പുരസ്കാരം നേടിയ യങ്ങ്ഹാർട്ട്സും ഇന്ന് പ്രദർശിപ്പിക്കും.

Related Tags:

Leave a Reply

Your email address will not be published. Required fields are marked *

Related Posts