Top News
National news

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വലിച്ചെറിഞ്ഞു ; നവജാത ശിശുവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വലിച്ചെറിഞ്ഞതിനെ തുടർന്ന് നവജാത ശിശു മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. ബസില്‍ വച്ച് പ്രസവിച്ചതിന് പിന്നാലെ 19 കാരിയും ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന യുവാവും ചേർന്ന് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവാവും യുവതിയുമാണ് കുട്ടിയെ പ്രസവിച്ചയുടന്‍ തന്നെ എറിഞ്ഞ് കൊലപ്പെടുത്തിയത്. റിതിക ധിരെ എന്ന യുവതിയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവുമാണ് ക്രൂര കൃത്യം നടത്തിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം ഉണ്ടായത്. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവതി യാത്ര മദ്ധ്യേ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നാലെ ഇരുവരും കുട്ടിയെ തുണിയിൽ പൊതിഞ്ഞ് പുറത്തേയ്ക്ക് എറിയുകയായിരുന്നു. എന്തോ പുറത്തേയ്ക്ക് എറിയുന്നത് പോലെ തോന്നിയ ഡ്രൈവർ ഇവരോട് കാര്യം തിരക്കിയിരുന്നു. യാത്രയെ തുടർന്ന് ഭാര്യയ്ക്ക് ക്ഷീണം അനുഭവപ്പെട്ടതിനാൽ ജനലിലൂടെ ഛർദ്ദിച്ചതാണെന്നായിരുന്നു യുവാവിൻ്റെ മറുപടി. കുട്ടിയെ ബസിൽ നിന്നും എറിയുന്നത് കണ്ട പ്രദേശവാസി ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി ഇവരെ പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *