KERALA NEWS TODAY-തൃശ്ശൂര്‍ : ബി.ജെ.പിയ്‌ക്കെതിരായ വിമര്‍ശനം തള്ളി തൃശ്ശൂര്‍ അതിരൂപത.
മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ ബി.ജെ.പിയ്ക്കും സുരേഷ് ഗോപിയ്ക്കും എതിരേ വന്ന വിമര്‍ശനം തള്ളി സഭാവക്താവ് ഫാദര്‍ സിംസണ്‍ പി.എസ്. രംഗത്തെത്തി.
മുഖപത്രത്തില്‍ എഴുതിയത് സഭയുടെ രാഷ്ട്രീയനിലപാട് അല്ലെന്നാണ് വിശദീകരണം. മണിപ്പുര്‍ കത്തിയെരിയുമ്പോള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രത്തിലെ ചോദ്യം.
അതേസമയം, സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുന്ന മുഖപത്രം അല്ല ഇതെന്നാണ് സഭാ വക്താവിന്റെ വിശദീകരണം. സഭയുടെ കീഴിലുള്ള ഒരു സംഘടനയുടെ, മണിപ്പുര്‍ വിഷയത്തിലുണ്ടായ പ്രതിഷേധസമരത്തിന്റെ റിപ്പോര്‍ട്ടിങ് മാത്രമാണ് ‘കത്തോലിക്ക സഭ’യില്‍ അച്ചടിക്കപ്പെട്ട് വന്നിട്ടുള്ളത്. സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുകയോ പറയുകയോ ചെയ്തതല്ല എന്നാണ് സഭാവക്താവ് വ്യക്തമാക്കുന്നത്.