തൃശ്ശൂരിലെ ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ

schedule
2023-06-08 | 07:12h
update
2023-06-08 | 07:42h
person
kottarakkaramedia.com
domain
kottarakkaramedia.com
തൃശ്ശൂരിലെ ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ
Share

Kerala News Today-തൃശ്ശൂർ: തൃശ്ശൂരിൽ ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈയിൽ താമസക്കാരായ മലയാളികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരെയാണ് മരിച്ചത്.
കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നാലാം തിയതിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ അറിയിച്ചിരുന്നത്.

രാത്രി റൂം തുറക്കാതായതോടെ സംശയം തോന്നിയ ലോഡ്ജിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും അതിനാൽ ജീവനൊടുക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ്‌ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

 

 

 

 

Kerala News Today

 

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
29
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
02.10.2024 - 06:39:08
Privacy-Data & cookie usage: