Latest Malayalam News - മലയാളം വാർത്തകൾ

ബെം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് മരണം

Three killed in under-construction building collapse in Bengaluru

ബെം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയിലാണ് സംഭവം. അ​ഗ്നിരക്ഷാസേനയും പൊലീസും നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. വിഷയത്തിൽ പൊലീസ് ഔദ്യോ​ഗിക വിശദീകരണം നടത്തിയിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട യുവാവ് അപകടത്തെ കുറിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

സംഭവത്തിന് പിന്നാലെ ഡിസിപി ദേവരാജുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ ഫോണിൽ സംസാരിച്ചിരുന്നു. ബെം​ഗളൂരുവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു. ഇതിനിടെയും കെട്ടിട നിർമ്മാണം നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. നാല് നിലകൾ നിർമിക്കാനായിരുന്നു കെട്ടിട ഉടമയായ ആന്ധ്ര പ്രദേശ് സ്വദേശി മുനിരാജ റെഡ്ഡി അനുമതി തേടിയിരുന്നത്. എന്നാൽ മഴ കനക്കുന്നതിനിടയിലും രണ്ട് നിലകൾ കൂടി പണിതതോടെയാണ് കെട്ടിടം നിലപതിച്ചതെന്നാണ് റിപ്പോർട്ട്.

Leave A Reply

Your email address will not be published.