കർണാടകയിലെ ബെലഗാമിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ഇന്ന് രാവിലെ ബെൽഗാമിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിൻ്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ബെൽഗാം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ച് മിനിറ്റുകൾക്ക് ഉള്ളിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടം സംഭവിച്ചതിനാൽ മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്കും തിരിച്ചുമുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
