Latest Malayalam News - മലയാളം വാർത്തകൾ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 10ആം ക്‌ളാസുകാരിക്ക് നേരെ ഭീഷണി

Threats against 10th grader for rejecting love proposal

പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് നേരെ ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.