Latest Malayalam News - മലയാളം വാർത്തകൾ

പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം

Threat message to MPs that they will explode in Parliament and Red Fort

പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘സിക്ക് ഫോര്‍ ജസ്റ്റിസി’ന്‍റെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്ന് സന്ദേശത്തിൽ പറയുന്നു. ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്.

Leave A Reply

Your email address will not be published.