KERALA NEWS TODAY THIRUVANANTHAPURAM:നവകേരള സദസ് ക്ലൈമാക്സിലേക്ക് എത്തി നിൽകുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയാണ്. ഫോട്ടോയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരും നവകേരള ബസിന് മുന്നിൽ അണിനിരന്ന് നിൽക്കുന്നത് കാണാം. ഇതിനോടകം നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.അതേസമയം, നവംബർ 18 ന് കാസർഗോഡ് നിന്നും തുടങ്ങി 140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി ഇന്ന് തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ അവസാനിക്കുകയാണ് നവകേരള സദസ് . എല്ലാ മണ്ഡലങ്ങളിലും വലിയ ജനസ്വീകാര്യതയാണ് നവകേരള സദസിന് ലഭിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ നാഴിക കല്ലായി മാറിയിരിക്കുകയാണ് പരിപാടി . നിരവധി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ നവകേരള സദസിന് പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.