Latest Malayalam News - മലയാളം വാർത്തകൾ

തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേക്ക്; വിട്ടുകൊടുക്കാതെ പാലക്കാട്

Thiruvonam bumper sales to 70 lakhs; Palakkad without giving up

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 70 ലക്ഷത്തിലേയ്ക്ക്. ഇന്ന് വൈകുന്നേരം നാല് മണി വരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകളാണ് വിറ്റുപോയത്. വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 12,78,720 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റുപോയത്. തിരുവനന്തപുരത്ത് 9,21,360 ടിക്കറ്റുകളും തൃശ്ശൂരില്‍ 8,44390 ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 കോടീശ്വരന്മാര്‍ ഇത്തവണയുമുണ്ടാകും.50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്.

അതിനിടെ വ്യാജ ലോട്ടറി സജീവമാകുന്നതിനെതിരെ വകുപ്പ് അവബോധപ്രചരണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നത്. ഹിന്ദിക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണം ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.