Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Thiruvananthapuram Maryanad fishing boat capsized fisherman died

തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ്(45) ആണ് മരിച്ചത്. രാവിലെ 6 മണിക്കാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ആറു മണിക്കാണ് അലോഷ്യസ് അടങ്ങുന്ന നാലംഗ സംഘം കടപ്പുറത്ത് നിന്ന് പുറപ്പെടുന്നത്. അല്പ ദൂരമെത്തിയപ്പോഴേക്കും തിരമാല വലിയ രീതിയിൽ അടിക്കുകയും വള്ളം മറിയുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടിരുന്നു. അലോഷ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.