KERALA NEWS TODAY-പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. യുടെ കെട്ടിടത്തില്‍ എത്തുന്ന ഒരു കാഴ്ചപരിമിതിയുള്ളയാൾ ആദ്യം ആസ്വസിക്കും.
കാരണം അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന പ്രത്യേക തരം ടൈലുകള്‍ ഉള്ള തറയാണെന്ന് സ്പര്‍ശനം കൊണ്ടറിയുമ്പോഴുള്ള ആശ്വാസം. ടാക്ടൈല്‍ എന്നു പേരുള്ള പ്രത്യേക തരം ടൈലിലൂടെ അവര്‍ വടി അതിലിടിച്ച് നടന്ന് മുന്നോട്ടു പോയാല്‍ നേരേ എത്തുക പോലീസ് എയ്ഡ് പോസ്റ്റിലായിരിക്കും.
അന്ധര്‍ക്കുള്ള വഴി കൈയേറി തടസം ഉണ്ടാക്കുന്നത് സംസ്ഥാന വ്യാപകമായി വ്യാപിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് പത്തനംതിട്ടയിലേത്.
പൊതുജനം ആശ്രയിക്കുന്ന സ്ഥലങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്നതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മാണങ്ങള്‍, കെട്ടിട നമ്പര്‍ കിട്ടുന്നതു വരെ മാത്രം സൗഹൃദം എന്ന നിലയിലേക്കാണ് പോക്ക്.