Kerala News Today-കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കാസർഗോഡ് ചെമ്മനാട് യുവതി പനി ബാധിച്ചു മരിച്ചു.
ആലക്കം പടിക്കാലില്‍ അശ്വതിയാണ്(28) മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ക്ക് പനി ബാധിച്ചത്. ഉടന്‍ തന്നെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ അശ്വതി, പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇവിടെ വച്ച് ചികിത്സയിലിരിക്കേ, ഗുരുതരാവസ്ഥയിലായ അശ്വതിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Kerala News Today