പത്തനംതിട്ട ജില്ലയിലെ മൂഴിയാർ അണക്കെട്ടൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കെഎസ്ഇബി. ജലനിരപ്പ് 190 മീറ്റർ മീറ്റർ പിന്നിട്ടതോടെയാണ് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നിലവിൽ 190.70 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. പരമാവധി സംഭരണ നിരപ്പിന്റെ 77.50 ശതമാനമാണിത്. 192.63 മീറ്ററാണ് മൂഴിയാർ ഡാമിന്റെ പരമാവധി ജലനിരപ്പ്.