KERALA NEWS TODAY WAYANAD:
ബത്തേരി: വാകേരിയില്‍ കടുവ കൂട്ടിലായെങ്കിലും വയനാട്ടുകാരെ കടുവാ പേടി വിട്ടുപോകുന്നില്ല. നൂല്‍പുഴ പഞ്ചായത്തിലെ പുല്ലുമലയില്‍ വീണ്ടും കടുവാ സാന്നിധ്യം. ഇത്തവണ കോളനിക്ക് സമീപത്തായിട്ടാണ് കടുവ കണ്ടത്. വനാതിര്‍ത്തിയില്‍ മേയുകയായിരുന്ന പശുവിനെയാണ് കടുവ പിടികൂടിയത്. അതും പകല്‍ വെളിച്ചത്തിലാണ് പശുവിനെ എളുപ്പത്തില്‍ തന്നെ കടുവ കൊണ്ടുപോയത്.കോളനിയില്‍ താമസക്കാരനായ വ്യക്തിയുടേതാണ് ഈ പശു. ഈ പശുവിനെ ആക്രമിച്ച ശേഷം കടുവ കുറച്ച് ദൂരം വലിയ കൊണ്ടുപോവുകയും ചെയ്തു. പുല്ലുമലയില്‍ കഴിഞ്ഞ ദിവസം ഏഴോകാലോടെയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. പ്രദേശവാസികള്‍ മുഴവന്‍ കടുവയെ പേടിച്ചിരിക്കുമ്പോഴായിരുന്നു ഇവ പ്രത്യക്ഷപ്പെട്ടത്. പുല്ലുമല ബസ് സ്‌റ്റോപ്പിന് സമീപത്ത് വെച്ചാണ് കടുവ എത്തിയത്.ബസ് യാത്രക്കാര്‍ അടക്കം കടുവയ കണ്ട് പരിഭ്രാന്തരാവുകയും ചെയ്തു. പിന്നീട് പുല്ലുമല-കൃഷ്ണഗിരി റോഡിലും കടുവയെ കണ്ടു. പഞ്ചായത്തംഗം ഓടിച്ച കാറിന് മുമ്പിലേക്കും കടുവ ചാടി. എസ്റ്റേര്‌റിന് സമീപത്തായി കടുവയെ വിദ്യാര്‍ത്ഥികള്‍ അടക്കം കണ്ടിട്ടുണ്ട്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് കടുവ പശുവിനെ കൊന്ന ഇടമുള്ളത്. കഴിഞ്ഞ ദിവസം കൂടല്ലൂരില്‍ പ്രജീഷ് എന്ന കര്‍ഷകന്റെ വീട്ടില്‍ കളക്ടര്‍ സന്ദര്‍ശനത്തിലെത്തിയിരുന്നു. നാട്ടുകര്‍ നിലവില്‍ ആശ്വാസത്തിലാണ്. എന്നാല്‍ കടുവ പിടിയിലായിട്ടും നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധത്തിലായിരുന്നു. കടുവയെ കൊല്ലണമെന്നായിരുന്നു ഇവരുടെ പരാതി. പ്രദേശത്തെ ആകെ നരഭോജി കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.
എന്നാല്‍ പുറത്ത് കടുവകള്‍ ഉള്ളത് അവരുടെ ഭയം ഇരട്ടിയാക്കുന്നു. സര്‍ക്കാരില്‍ നിന്ന് വശ്യമായ എല്ലാ കാര്യങ്ങളും ലഭിക്കുമെന്ന് കളക്ടര്‍ പ്രജീഷിന്റെ വീട്ടുകാര്‍ക്ക് ഉറപ്പുനില്‍കി. 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. കുടുംബാംഗത്തിന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി ജോലി നല്‍കാമെന്നും, സ്ഥിര നിയമനത്തിന് ശുപാര്‍ശ ചെയ്യാമെന്നും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.