Latest Malayalam News - മലയാളം വാർത്തകൾ

കോടതി മുറിയ്ക്കുള്ളിൽ പ്രതികൾ കുഴഞ്ഞു വീഴുന്ന പ്രവണത ഒഴിവാക്കണം ; ഹൈക്കോടതി

The tendency of accused collapsing inside the courtroom should be avoided; High Court

കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി. പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞു വീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുന്നു. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞു വീഴലും തുടരാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് ആഞ്ഞടിച്ചു. പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞു വീഴുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ നിസഹായരാകും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്ന പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ സൗകര്യമുണ്ടോയെന്ന് ജയിൽ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു. ജയില്‍ ഡിജിപിയെ സ്വമേധയാ കക്ഷി ചേര്‍ത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.