National News-ന്യൂഡല്‍ഹി: കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി.
ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
ഇതൊരു പ്രസ്റ്റീജ് ഇഷ്യൂ ആക്കരുത്. ഈ വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് പോസ്റ്റിറ്റീവായ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് കുഞ്ഞുങ്ങളടക്കം എട്ട് ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിൽ ചത്തത്. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിമർശനം.
നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും അടുത്തിടെ ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളെ കുനോ നാഷണൽ പാർക്കിൽ മാത്രം അയച്ചത് എന്തുകൊണ്ടാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് സുപ്രീം കോടതി ചോദിച്ചു.
കഴിഞ്ഞ ആഴ്ചയ്ക്കുള്ളിൽ രണ്ട് മരണങ്ങൾ, ഇതൊരു പ്രസ്റ്റീജ് ഇഷ്യൂ ആക്കരുത്. ചില പോസിറ്റീവ് നടപടികൾ ആവശ്യമാണ്. ചില ചീറ്റപ്പുലികളെ രാജസ്ഥാനിലേക്ക് മാറ്റാമെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു.
National News