Latest Malayalam News - മലയാളം വാർത്തകൾ

ഗായത്രി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

The student went down to bathe in the Gayatri river and got swept away

പാലക്കാട്‌ ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. പുഴയിൽ കുളിക്കാനിറങ്ങിയവരിൽ ഒരാളാണ് പുഴയിലെ ഒഴുക്കിൽപ്പെട്ടത്. ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകനാണ് ഷിബിൽ(16)ആണ് ഒഴുക്കിൽപ്പെട്ടത്. തരൂർ ചേലക്കാട്കുന്നിൽ അമ്മ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഷിബിൽ. ആലത്തൂർ അഗ്നിരക്ഷാസേനയും സ്കൂബ പാലക്കാട് സേനയും തരൂർ കുരുത്തിക്കോട് പാലത്തിൻറെ മേൽഭാഗത്ത് തിരച്ചിൽ നടത്തുകയാണ്. അലത്തൂർ എംഐടിസിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഷിബിൽ.

Leave A Reply

Your email address will not be published.