പ്രണയാഭ്യർത്ഥന നിരസിച്ചു; വിദ്യാർഥിനിയെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു

schedule
2023-05-02 | 09:54h
update
2023-05-02 | 09:54h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

Kerala News Today-തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് മർദനമേറ്റു. 16കാരിയെ യുവാവ് റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സംഭവത്തിൽ വെട്ടൂർ സ്വദേശി കൃഷ്ണരാജിനെ(24) പോലീസ് പിടികൂടി. വെട്ടൂർ സ്വദേശിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വർക്കലയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി ട്യൂട്ടോറിയൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പെൺകുട്ടിയെ പിന്തുടർന്നെത്തി മർദ്ദിച്ചെന്നാണ് കേസ്. പ്രണയാഭ്യർത്ഥനയുമായി നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇന്നലെ സ്കൂളിലേക്ക് പോകും വഴി ബസിൽ വച്ച് ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു.

ബസിൽ നിന്ന് ഇറങ്ങിയപ്പോൾ യുവാവ് നടുറോഡിൽ വച്ച് പെൺകുട്ടിയുടെ മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നാണ് പരാതി. യുവാവിൻ്റെ അടിയിൽ പെൺകുട്ടി നിലത്ത് വീണ് തലക്കും ചെവിക്കും പരുക്കേറ്റിട്ടുണ്ട്. അക്രമത്തിന് ശേഷം കൃഷ്ണരാജ് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് ഉടനെ പെൺകുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പെൺകുട്ടിയുടെ പരുക്ക് ഗുരുതരമല്ല. പോക്സോ നിയമ പ്രകാരം കൃഷ്ണ രാജിനെതിരെ വർക്കല പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

 

 

 

 

 

 

Kerala News Today

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
37
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
10.08.2024 - 05:48:39
Privacy-Data & cookie usage: