Latest Malayalam News - മലയാളം വാർത്തകൾ

തദ്ദേശവകുപ്പിന്‍റെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; സർട്ടിഫിക്കറ്റുകൾ വാട്സാപ്പിൽ; ആദ്യം 8 സേവനങ്ങൾ

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ-സ്മാർട്ട് ആപ്പ് ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററിലാണ് ചടങ്ങ്. സേവനങ്ങൾ സുതാര്യതയും അതിവേഗം ഉറപ്പാക്കിയാണ് ആപ്പ് വഴി ലഭ്യമാകുക. ആദ്യം കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലെയും സേവനങ്ങൾ കെ-സ്മാർട്ട് വഴി ലഭ്യമാകും.

കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്‌ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ-സ്മാർട്ട് ആപ്പ് ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററിലാണ് ചടങ്ങ്. സേവനങ്ങൾ സുതാര്യതയും അതിവേഗം ഉറപ്പാക്കിയാണ് ആപ്പ് വഴി ലഭ്യമാകുക. ആദ്യം കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലെയും സേവനങ്ങൾ കെ-സ്മാർട്ട് വഴി ലഭ്യമാകും.

കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്‌ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Leave A Reply

Your email address will not be published.