എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. കുട്ടികളുമായി പോകുന്നതിനെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. ഇന്ന് രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തേവര എസ്.എച്ച് സ്‌കൂളിലെ ബസിന് തീപിടിച്ചത്. ബസിൽ കുട്ടികളുണ്ടായിരുന്നെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.