ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തത്: പ്രധാനമന്ത്രി

schedule
2023-06-27 | 12:26h
update
2023-06-27 | 12:56h
person
kottarakkaramedia.com
domain
kottarakkaramedia.com
ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തത്: പ്രധാനമന്ത്രി
Share

National News-ഭോപ്പാല്‍: ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏക സിവിൽ കോഡ് നടപ്പാക്കാൻ സുപ്രിം കോടതി നിർദേശിച്ചിട്ടുള്ളതാണ്. ഈ നാട് എങ്ങനെ രണ്ട് നിയമങ്ങളിൽ നടക്കും?
മുസ്‌ലിംകളെ പ്രകോപിപ്പിക്കാൻ ഏക സിവിൽ കോഡിൽ ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുകയാണ്. മുത്തലാക്ക് നിരോധനത്തെ എതിർക്കുന്നവർ മുസ്ലിം സ്ത്രീകളോട് അന്യായം ചെയ്യുകയാണ്. പല മുസ്ലിം രാജ്യങ്ങളും മുത്തലാക്ക് നിരോധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത നിയമം ശരിയാണോയെന്നും മോദി ചോദിച്ചു. ഭോപ്പാലിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തിന് എതിരായ കാര്യമല്ല സിവിൽ കോഡ്. ഇത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും തുല്യഅവകാശമാണ് നല്‍കുന്നത്. ഓരോ വ്യക്തികള്‍ക്കും ഓരോ നിയമത്തിനനുസരിച്ച് മുന്നോട്ടുപോകാന്‍ കഴിയുമോയെന്നും മോദി ചോദിച്ചു മുത്തലാഖ് സ്ത്രീകളെ മാത്രമല്ല മുഴുവന്‍ കുടുംബങ്ങളെയും നശിപ്പിക്കും.
ഏറെ പ്രതീക്ഷയോടെയാണ് വീട്ടുകാര്‍ മകളെ വിവാഹം ചെയ്ത് അയക്കുന്നത് എന്നാല്‍ മുത്തലാഖ് ചൊല്ലി തിരിച്ചയക്കുമ്പോള്‍ ആ കുടുംബം തകര്‍ന്നുപോകുന്നു.
മുസ്ലീം പെണ്‍കുട്ടികളെ മുത്തലാഖിൻ്റെ കുരുക്കിലാക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ എവിടെ പോയാലും മുസ്ലീം സഹോദരിമാര്‍ ബിജെപിക്കും മോദിക്കുമൊപ്പം നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

National News

 

Breaking Newsgoogle newsindiakerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam news
13
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
14.12.2024 - 12:53:11
Privacy-Data & cookie usage: