കളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് 3 കുട്ടികൾക്ക് ദാരുണാന്ത്യം

schedule
2024-12-14 | 12:23h
update
2024-12-14 | 12:23h
person
kottarakkaramedia.com
domain
kottarakkaramedia.com
Three children die after water tank collapses while playing
Share

അരുണാചൽ പ്രദേശിലെ നഹർലാഗൂണിൽ സ്കൂളിലെ വാട്ടർ ടാങ്ക് മറിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിൽ ഇന്നാണ് അപകടം നടന്നത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. സ്‌കൂളിൽ വിദ്യാർത്ഥികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് നഹർലഗൺ പൊലീസ് സൂപ്രണ്ട് മിഹിൻ ഗാംബോ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. മരിച്ചവർ 9ആം ക്ലാസ് വിദ്യാർത്ഥികളാണ്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലസംഭരണിയിൽ ശേഷി കവിഞ്ഞതാകാം അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Advertisement

national news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
14.12.2024 - 12:37:39
Privacy-Data & cookie usage: