Latest Malayalam News - മലയാളം വാർത്തകൾ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യമെന്നും മതേതര സിവിൽ കോഡ് നടപ്പാക്കുമെന്നും പ്രധാനമന്ത്രി

The Prime Minister said that a country must have an election and implement a secular civil code

രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. 78ആം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സിവില്‍ കോഡ് വര്‍ഗീയമാണെന്നും മതേതര ബദലിനായാണ് വാദിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ സിവില്‍കോഡ് ഭിന്നിപ്പ് ഉണ്ടാക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 75 വര്‍ഷക്കാലമായി നമ്മള്‍ ഇതുമായാണ് ജീവിക്കുന്നത്. മതപരമായ വിവേചനം ഇല്ലാതാക്കാന്‍ നമ്മള്‍ മതേതര സിവില്‍കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി. രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കില്‍ മാത്രമെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്നും നമുക്ക് മുക്തരാവാനാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനം ഉത്തരാഖണ്ഡാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഏക സിവില്‍കോഡ്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവില്‍ കോഡ്.

Leave A Reply

Your email address will not be published.