ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെകെ ശൈലജ എംഎല്‍എ. നേരത്തെ സംശയിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. സിനിമാ മേഖലയില്‍ മാത്രമല്ല ഇത്തരം ചൂഷണങ്ങള്‍ പല തൊഴിലിടങ്ങളിലും സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. സിനിമ മേഖല ശുദ്ധീകരിക്കാന്‍ സിനിമയില്‍ തന്നെയുള്ളവര്‍ മുന്‍കയ്യെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരാജകത്വം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കും. രഹസ്യമൊഴിയില്‍ പറയുന്ന പേരുകള്‍ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചിട്ടില്ലെന്നും കെകെ ശൈലജ പറഞ്ഞു.
![](https://kottarakkaramedia.com/wp-content/uploads/2022/09/small-logo.jpg)