Latest Malayalam News - മലയാളം വാർത്തകൾ

പോലീസ് ചമഞ്ഞ് യുവാക്കളെ തടഞ്ഞുനിര്‍ത്തി പണം തട്ടി; നാലുപേര്‍ അറസ്റ്റില്‍

KERALA NEWS TODAY-വരാപ്പുഴ: പോലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ നാലുപേരെ വരാപ്പുഴ പോലീസ് പിടികൂടി. കോട്ടുവള്ളി സ്വദേശികളായ കല്ലൂരു വീട്ടില്‍ സഖില്‍ (42), കളത്തിപ്പറമ്പില്‍ വീട്ടില്‍ നയ്സില്‍ (43), പുറ്റുകുറ്റിക്കല്‍ വീട്ടില്‍ ഉല്ലാസ് (35), മാമ്പ്ര വീട്ടില്‍ തോമസ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം നടന്നത്.
കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കളെ കോട്ടുവള്ളി ആറാട്ടുകടവ് പാലത്തില്‍ തടഞ്ഞുനിര്‍ത്തി പോലീസാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ആറായിരം രൂപ തട്ടിയെടുത്തതായാണ് കേസ്.

വരാപ്പുഴ സ്റ്റേഷന്‍ ഓഫീസര്‍ പ്രശാന്ത് ക്ലിന്റ്, എസ്.ഐ. എസ്. സന്തോഷ്, ഉദ്യോഗസ്ഥരായ ജോസഫ്, സുജിത്ത്, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.