Latest Malayalam News - മലയാളം വാർത്തകൾ

പോലീസ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala News Today-കൊച്ചി: എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്ത്(45) മരിച്ച നിലയിൽ. വൈക്കം സ്വദേശിയായ ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബമായി വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു. മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്ന് ജോലിക്ക് പ്രവേശിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ആത്മഹത്യ ചെയ്യുന്നത്. വിഷാദം ഉള്‍പ്പെടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു ഷൈന്‍ എന്നാണ് വിവരം. മെഡിക്കല്‍ അവധിയെടുത്തത് മുതല്‍ വീട്ടില്‍ തന്നെയായിരുന്നു. ഇന്നുച്ചയോടെയാണ് ഷൈന്‍ ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.