KERALA NEWS TODAY-കണ്ണൂര്‍ : പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പോലീസ് ജീപ്പ്, ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ഇടിച്ചുതെറിപ്പിച്ചു.
പമ്പിലെ ഇന്ധനമടിക്കുന്ന മെഷീന്‍ തകരുകയും ചെയ്തു.
അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.
കണ്ണൂര്‍ കളക്ടറേറ്റിനു തൊട്ടുമുന്‍പിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ വാഹനമാണ് ഇടിച്ചുകയറിയത്. തിങ്കളാഴ്ചയാണ് സംഭവം.
കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് പമ്പില്‍ പെട്രോളടിക്കാനെത്തിയ എസ്പ്രസ്സോ കാറില്‍ച്ചെന്ന് ഇടിച്ചു. പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനടക്കം തകര്‍ത്താണ് ജീപ്പ് കാറില്‍ച്ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറും മെഷീനും തകര്‍ന്നു.