KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശി പിടിയിൽ. സാദിഖ് ബാഷയെ(40) ആണ് വട്ടിയൂർക്കാവിൽ നിന്നു
പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റ് ചെയ്ത് 24 മാസം ജയിലിൽ കഴിഞ്ഞയാളാണ് പിടിയിലായ സാദിഖ് ബാഷ.സാദിഖ് ബാഷയുടെ ഭാര്യ തിരുവനന്തപുരം സ്വദേശിയാണ്.
ഇരുവരും തമ്മിൽ വിവാഹമോചനത്തിനായി പള്ളി വഴി നീങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഇക്കാര്യം ചർച്ച ചെയ്യാൻ പള്ളിയില്‍ എത്തിയ സാദിഖ് അവിടെ വച്ച് പ്രശ്നം ഉണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്.
ഇത് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സ്റ്റിക്കർ പതിച്ച കാർ ശ്രദ്ധയിൽപെട്ടത്.2022 ഫെബ്രുവരിയിൽ പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മയിലാടുംതുറൈയ്ക്കടുത്തുള്ള
നിഡൂരിൽവച്ചു സാദിഖ് ബാഷ, മുഹമ്മദ് ആഷിഖ്, ജഗബർ അലി, റഹ്മത്ത്, കാരയ്ക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.ഐഎസിനു വേണ്ടി ധനസമാഹരണം
നടത്തിയെന്ന കേസിൽ പിന്നീട് എൻഐഎ ഇവരെ പിടികൂടി. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്നും ഐഎസിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ
അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടർന്നു 2022 സെപ്റ്റംബറിൽ സാദിഖ് ബാഷയുടെ ഭാര്യയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. 24 മാസം ജയിലിൽ കഴിഞ്ഞ്
പുറത്തിറങ്ങിയ സാദിഖ്, പലതവണ വട്ടിയൂർക്കാവിൽ വന്നു പോയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല. പൊലീസ് സ്റ്റിക്കർ പതിച്ച കാറിലായിരുന്നു യാത്ര