KERALA NEWS TODAY THIRUVANANTHAPURAM : കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. കളമശേരിക്കും ആലുവയ്ക്കും ഇടയിലാണ് നിർത്തിയിട്ടത്. യാത്രക്കാരൻ സിഗററ്റ് വലിച്ചതാണ് കാരണമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞു.
ഇന്ന് രാവിലെ 8.55 ഓടെ തിരുവനന്തപുരത്തു നിന്ന് കാസറഗോഡേക്ക് പോകുന്ന ട്രെയിൻ കളമശ്ശേരിയിൽ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്‌മോക്ക് അലാറം മുഴങ്ങിയത്. തുടർന്ന് ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു. ട്രെയനിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പുക വലിച്ചതോടെയാണ് അലാറം മുഴങ്ങിയതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് യാത്രക്കാരനെ കണ്ടെത്താനാണ് ശ്രമം.23 മിനിറ്റാണ് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. ട്രെയിനിൽ പുകവലിക്കരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.