Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഇന്ന് കേരളത്തിലെത്തും

The new governor of the state will arrive in Kerala today

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണു രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ ഇന്ന് സ്വീകരിക്കും. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലികൊടുക്കും. സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവർണർ ഏതു സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. രാവിലെ ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയുമായി ഗോവ രാജ്ഭവനിൽ രാജേന്ദ്ര അർലേകർ കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ അദ്ദേഹം പ്രവർത്തിച്ചു. രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.

Leave A Reply

Your email address will not be published.