Latest Malayalam News - മലയാളം വാർത്തകൾ

മെയ് അവസാനത്തോടെ കാലവര്‍ഷമെത്തുമെന്ന് പ്രവചനം; ഇന്ന് മഴ മുന്നറിയിപ്പുകളില്ല

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നത്.അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതാണ് മഴ കുറയാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലിലെ റെമാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശില്‍ തീരം തൊട്ടു. കടലില്‍ അപകടസാധ്യത ഒഴിഞ്ഞതിനാല്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും. ഈ രണ്ടു ദിവസവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.