ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സ്റ്റുഡന്റ് മാഗസിൻ പ്രകാശന ചടങ്ങിൽ വ്‌ളോഗർ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ വിവാദം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ഇന്ന് ഉച്ചയ്ക്ക് സംഘടിപ്പിച്ച പരിപാടിയിലാണ് സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചത്. സംഭവം വിവാദമായതോടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സഞ്ജു അറിയിച്ചു. വിവാദമുണ്ടെങ്കിൽ ഒഴിവാകാമെന്ന് സഞ്ജു അറിയിച്ചതായാണ് സംഘാടകർ വ്യക്തമാക്കുന്നത്. മോട്ടർ വാഹന നിയമലംഘനവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതിൽ രക്ഷിതാക്കളും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ സമീപവാസിയെന്ന നിലയിലാണു സഞ്ജുവിനെ വിളിച്ചതെന്നാണ് സംഘാടകർ പറയുന്നത്.