Latest Malayalam News - മലയാളം വാർത്തകൾ

KSRTC ബസിന് തടസം സൃഷ്ടിച്ച് കാറോടിച്ചു, ഹോണടിച്ചപ്പോള്‍ വാഹനം നിര്‍ത്തി തര്‍ക്കം

KERALA NEWS TODAY-തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസിനെ കടന്നുപോകാന്‍ അനുവദിക്കാതെ കാറോടിച്ച യുവാക്കള്‍ ബസ് ജീവനക്കാര്‍ക്ക് നേരേ പോര്‍വിളി നടത്തി.
തിരുവനന്തപുരം കേശവദാസപുരത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുന്നിലാണ് യുവാക്കള്‍ കാറില്‍ യാത്രചെയ്തിരുന്നത്. ബസിന് തടസം സൃഷ്ടിച്ച്, സൈഡ് കൊടുക്കാതെ ഏറെനേരം ഇവര്‍ കാറോടിച്ചു.
തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഹോണടിച്ചതോടെ യുവാക്കള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയും ജീവനക്കാരുമായി തര്‍ക്കമുണ്ടാക്കുകയുമായിരുന്നു.

ഡ്രൈവറെ അസഭ്യം പറഞ്ഞ യുവാക്കള്‍, ബസില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടക്ടറും യാത്രക്കാരും ഇവരെ തടയുകയും ബസില്‍നിന്ന് ഇറക്കിവിടുകയുമായിരുന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.