Latest Malayalam News - മലയാളം വാർത്തകൾ

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാറിൻ്റെ സത്യപ്രതിജ്ഞ ഇന്ന്

The interim government led by Muhammad Yunus in Bangladesh took oath today

ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാറിനെ നയിക്കും. ഇതിനിടെ ചികിത്സയുമായി ബന്ധപ്പെട്ട് പാരീസിലായിരുന്ന യൂനുസ് ചടങ്ങിന് വേണ്ടി ധാക്കയിലേക്ക് തിരിച്ചു. ഇന്ന് രാത്രി 8 മണിക്ക് ഇടക്കാല സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ അറിയിച്ചു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്തതിന് പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബു​ദ്ദീൻ ആണ് 84 കാരനായ മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനായി തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.