Latest Malayalam News - മലയാളം വാർത്തകൾ

ലക്ഷദ്വീപിൽ സമുദ്രത്തിനടിയിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

The Indian Coast Guard hoisted the tricolor under the sea at Lakshadweep

78ആം സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ് രാജ്യം. ത്രിവർണ പതാക ഉയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഹർഘർ തിരംഗ’ കാമ്പയിൻ നടത്തുന്നുണ്ട്. അതിനിടെ, സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 78ആം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന്, ഇന്ത്യൻ തീരദേശ സേന ഹർഘറിന്റെ ഭാഗമായി ലക്ഷദ്വീപിലെ വെള്ളത്തിന് കീഴിൽ ദേശീയ പതാക ഉയർത്തി. തിരംഗ അഭിയാൻ ‘ എന്ന കുറിപ്പിനൊപ്പമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെ ആവേശകരമായ ദൃശ്യം പങ്ക് വച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.