Latest Malayalam News - മലയാളം വാർത്തകൾ

സീബ്രലൈനിൽ വച്ച് വിദ്യാർത്ഥികളെ സ്വകാര്യ ബസിടിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

The incident of students being run over by a private bus in Zebra Line; The driver's license will be cancelled

കോഴിക്കോട് : സീബ്രാലൈനിൽ വച്ച് വിദ്യാർത്ഥികളെ സ്വകാര്യ ബസിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വടകര മടപ്പള്ളി കോളജ് വിദ്യാർത്ഥികളെയാണ് ബസിടിച്ചത്. സംഭവത്തിന്റെ സി.സി.ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഉടനെ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങി ഓടുന്നതും ദൃശ്യത്തിലുണ്ട്. പത്തോളം വിദ്യാർത്ഥികളാണ് സീബ്ര ലൈൻ മുറിച്ച് കടന്നത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.

സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ പരാതിയിൽ ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു. ഇന്നലെയാണ് സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ചത്. മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയത്.

Leave A Reply

Your email address will not be published.