Latest Malayalam News - മലയാളം വാർത്തകൾ

സീബ്ര ലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

The incident of female students being hit by a private bus while crossing the zebra line; The driver was arrested

കോഴിക്കോട് വടകരയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥികളെ സ്വകാര്യ ബസിടിച്ച സംഭവത്തിൽ ബസ് ഡ‍്രൈവർ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബ് ആണ് പിടിയിലായത്. മടപ്പള്ളി കോളേജ് വിദ്യാർഥിനികളെയാണ് സീബ്ര ലൈനിൽ വച്ച് ബസിടിച്ച് തെറിപ്പിച്ചത്. അയ്യപ്പൻ എന്ന ബസിലെ ഡ്രൈവറാണ് മുഹമ്മദ് ഫുറൈസ് കിലാബ്. അമിത വേഗതയിൽ വാഹനം ഓടിക്കൽ, അശ്രദ്ധമായി വാഹനം ഓടിച്ചുക്കൽ, മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു. ഒളിവിൽ പോയ ഡ്രൈവറെ ചോമ്പാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ പൊലീസ് ബസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മൂന്ന് വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരുക്കേറ്റത്.

Leave A Reply

Your email address will not be published.