Kerala News Today-കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ വീട്ടമ്മയുടെ കാല്‍ ഓവുചാലില്‍ കുടുങ്ങി.
പഴയങ്ങാടി ബസ് സ്റ്റാന്‍ഡിലെ ഓവുചാലിലെ സ്ലാബിനിടയിലാണ് അടുത്തില സ്വദേശി ടി വി കമലാക്ഷിയുടെ കാല്‍ കുടുങ്ങിയത്. ബസ് കയറാൻ എത്തിയതായിരുന്നു കമലാക്ഷി. ഇതിനിടെ കാല്‍ സ്റ്റാന്റിലെ ഓവുചാലിലെ സ്ലാബിനിടയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ സ്ത്രീയുടെ കാല്‍ പുറത്തേക്ക് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി സ്ലാബ് നീക്കിയ ശേഷം മാത്രമാണ് ഇവരുടെ കാല്‍ പുറത്തേക്ക് എടുക്കാനായത്. പരുക്കേറ്റ കമലാക്ഷിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Kerala News Today