Latest Malayalam News - മലയാളം വാർത്തകൾ

ചട്ട ലംഘനം നടത്തി റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി

The High Court has demanded strict action against those who violate the rules and drive vehicles on the road

ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിന് കർശന നിർദ്ദേശം നൽകി ഹൈക്കോടതി. മിക്ക ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽികിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുണ്ടെന്നും കോടതി വിമർശിച്ചു. ചില മേയർമാരുടെ വാഹനങ്ങളിൽ ഹോൺ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. ചട്ടലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ നാളെ അറിയിക്കണമെന്ന് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.