Latest Malayalam News - മലയാളം വാർത്തകൾ

നിരാഹാര സമരം തുടരുന്ന കർഷക നേതാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം

The health condition of the farmer leader who continues his hunger strike is critical

കേന്ദ്ര സർക്കാന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നിരാഹാരം തുടരുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ചുളള ചർച്ച ഇന്ന് നടക്കും. കേന്ദ്രം ചർച്ചയ്ക്ക് വന്നാൽ വൈദ്യസഹായം സ്വീകരിക്കും എന്നാണ് ദല്ലേവാളിൻ്റെ നിലപാട്. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് വരെയാണ് സുപ്രീം കോടതി സമയം നൽകിയിരുന്നത്. എന്നാൽ മൂന്ന് ദിവസത്തെ സമയം കൂടി സുപ്രീം കോടതി പഞ്ചാബ് സർക്കാരിന് നൽകിയിട്ടുണ്ട്. പ്രശ്ന പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പഞ്ചാബ് സർക്കാരും അറിയിച്ചിട്ടുണ്ട്. കർഷകരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 നവംബർ 26 മുതലാണ് കർഷക നേതാവായ ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാര സമരം ആരംഭിക്കുന്നത്. മിനിമം താങ്ങുവിലയുടെ നിയമപരമായ ഉറപ്പ് ഉൾപ്പെടെയാണ് ദല്ലേവാളിന്റെ ആവശ്യം. ഡിസംബർ 31 വരെയായിരുന്നു സർക്കാരിന് സുപ്രീംകോടതി സമയം നൽകിയിരുന്നത്. പഞ്ചാബ് ചീഫ് സെക്രട്ടറിയും ഡിജിപിയും വെർച്വലായി കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ. നേതാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ അവധിക്കാല ബെഞ്ച് നിർദേശിച്ചിരുന്നു.

Leave A Reply

Your email address will not be published.