Latest Malayalam News - മലയാളം വാർത്തകൾ

ഒരു മിനിറ്റ് 17 സെക്കൻഡിൽ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കി ഗവർണര്‍ മടങ്ങി

KERALA NEWS TODAY THIRUVANANTHAPURAM:പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. അവസാന ഖണ്ഡിക മാത്രം വായിച്ച് ഒരു മിനിറ്റിനുള്ളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൻ്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി. അഭിസംബോധനയ്ക്ക് പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിക്കുന്നതെന്ന് എന്ന് പറഞ്ഞാണ് ഗവർണർ പ്രസംഗം ആരംഭിച്ചതും അതിവേഗം അവസാനിപ്പിച്ചതും.നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും ചേർന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നൽകിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെങ്കിലും മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ ഗവർണർ തയാറായില്ല. തുടർന്ന് അതിവേഗം സ്പീക്കറുടെ ഡയസിലെത്തുകയും ദേശീയ ഗാനത്തിൽ പങ്കുചേരുകയും ചെയ്തു.തുടർന്ന് ആമുഖമായി കുറച്ച് വാചകൾ പറയുകയും അവസാന ഖണ്ഡിക മാത്രം വായിച്ച് തൻ്റെ പ്രസംഗം അവസാനിപ്പിക്കുകയുമായിരുന്നു.നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാർ വിവേചനത്തിൽ രൂക്ഷ വിമർശനമുണ്ടായിരുന്നു. എന്നാൽ സർക്കാർ അയച്ചുനൽകിയ പ്രസംഗം ഗവർണർ അതേപടി അംഗീകരിക്കുകയായിരുന്നു. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനം ഗവർണർ വായിച്ചു. സർക്കാരിൻ്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്ര സർക്കാരാണ്. ഫെഡറൽ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണ്. കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിയുണ്ടാക്കി. സുപ്രീം കോടതിയെ സമീപ്പിക്കുന്ന സാഹചര്യം പോലുമുണ്ടായി. അർഹതപ്പെട്ട ഗ്രാൻ്റും സഹായവിഹിതവും തടഞ്ഞുവെക്കുകയാണ്. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര വരുമാനവും കൂട്ടി പിടിച്ചുനിന്നു. കേന്ദ്ര നടപടിയിൽ ആശങ്കയാണുള്ളതെന്നും ഗവർണർ വിശദമാക്കി.

Leave A Reply

Your email address will not be published.