Latest Malayalam News - മലയാളം വാർത്തകൾ

ഇനി പ്രവർത്തന സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ടെന്ന് സർക്കാർ

The government no longer wants associations and cultural programs during the working hours

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും നടത്തുന്നതിന് വിലക്കേർപ്പെടുത്തി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം പരിപാടികൾ ഒഴിവാക്കണമെന്നും, ഈ വിഷയത്തില്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേക ശ്രദ്ധി പുലർത്തണമെന്നുമാണ് ഉത്തരവിലുള്ളത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായി സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍ മാധവനാണ് ഉത്തരവ് പുറത്തിറക്കിയത്.

Leave A Reply

Your email address will not be published.