KERALA NEWS TODAY THRISSUR:
24 അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയതിന് സസ്പെൻഷനിലായ സിഐ ആൻഡ്രിക് ഗ്രോമിക്കിന് വേദിയൊരുക്കി വനംവകുപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥൻ ഉദ്ഘാടകനായ പരിപാടിയിലാണ് ഇരുവർക്കും വേദി നൽകിയത്.പൊലീസ് സേനക്ക് തന്നെ അപമാനമായ പ്രവർത്തി ചെയ്ത ഉദ്യോഗസ്ഥനാണ് സിഐ എന്ന പോലീസ് റിപ്പോർട്ട് നിലനിൽക്കെയാണ് വേദിയൊരുക്കിയത്.
ചാലക്കുടി ഡിവൈഎസ്പി ആർ അശോകനൊപ്പം ആണ് വനം വകുപ്പ് സിഐക്ക് വേദിയൊരുക്കിയത്.
പരിസ്ഥിതി ദിനത്തിൽ അതിരപ്പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വേദി നൽകിയത്.24 അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയവർക്ക് വേദിയൊരുക്കിയത് വനംവകുപ്പിലെ ഉന്നതരുമായുള്ള ബന്ധത്തിൻറെ തെളിവാണെന്നാണ് ആരോപണം.
സിഐയെ ഇന്നലെ വൈകുന്നേരമാണ് സസ്പെൻഡ് ചെയ്തത്