Latest Malayalam News - മലയാളം വാർത്തകൾ

വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതിവിതച്ച കരടിയെ വനംവകുപ്പ് കാടുകയറ്റി

KERALA NEWS TODAY WAYANAD:വയനാട്: ദിവസങ്ങളായി വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതിവിതച്ച കരടിയെ ഒടുവില്‍ വനംവകുപ്പ് കാടുകയറ്റി. രാത്രി ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കരടിയെ കണ്ടിരുന്നു. നെയ്കുപ്പയിലെത്തിയ കരടിയെ പെട്രോളിങ് ടീം പിന്തുടര്‍ന്ന് കാടുകയറ്റുകയായിരുന്നു. കരടി തിരിച്ച് നാട്ടിലേക്ക് തിരിച്ച് കയറുമെന്ന് വനപാലകര്‍ പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലായി കരടിയെ പിടികൂടാനായി വനംവകുപ്പ് തെരച്ചില്‍ നടത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കുറുവ ദ്വീപിനോടടുത്ത് കിടക്കുന്ന പയ്യമ്പിള്ളി മേഖലയിലാണ് കരടിയെ ആദ്യമായി കണ്ടത്. പയ്യമ്പിള്ളിയിലെ ഒരു വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ കരടി കറങ്ങി നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. പയ്യമ്പിള്ളിയിലെ ജനങ്ങള്‍ ഭീതിയിലായതിന് പിന്നാലെ വള്ളിയൂര്‍ക്കാവിലും ഇതിനുശേഷം തോണിച്ചലിലും കരടിയെത്തി. പിന്നീട് സഞ്ചാരം കരിങ്ങാരി – കൊമ്മയാട് മേഖലയിലേക്കായി. കരടിയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഫലവത്തായില്ല.

മാനന്തവാടി നഗരസഭയിലെ ഏതാനും പ്രദേശങ്ങളിലും വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുമെത്തി ഭീതി വിതച്ച കരടി ഇന്നലെ ബുധനാഴ്ച പനമരത്തെത്തിയിരുന്നു. നാട്ടുകാരില്‍ ചിലര്‍ പുലര്‍ച്ചെ കരടിയെ കണ്ടിരുന്നു. പനമരത്തിനടുത്ത് കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

Leave A Reply

Your email address will not be published.