Latest Malayalam News - മലയാളം വാർത്തകൾ

രൂപമാറ്റം വരുത്തി നിരത്തിലിറങ്ങിയ നവകേരള ബസിന്റെ ആദ്യയാത്ര തന്നെ ഹൗസ് ഫുൾ

The first trip of the redesigned Nava Kerala bus was a houseful

രൂപമാറ്റം വരുത്തിയ നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി തുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ആദ്യ സർവീസ് തന്നെ ഹൗസ് ഫുൾ ആണ്. കഴിഞ്ഞ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബസ് വീണ്ടും നിരത്തിലിറങ്ങുന്നത്. നേരത്തെ ബെംഗളൂരുവിലേയ്ക്ക് സർവീസ് നടത്തിയിരുന്ന നവകേരള ബസ് നഷ്ടത്തിലായതോടെ സർവീസ് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകൾ വർദ്ധിപ്പിച്ച് രൂപമാറ്റം വരുത്തി സൂപ്പർ ഡീലക്സ് ആക്കി സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. നിലവിൽ ബസിലെ സീറ്റുകളുടെ എണ്ണം 37 ആക്കിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശുചിമുറി ബസിൽ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇപ്പോൾ 930 രൂപയാണ് ഈടാക്കുന്നത്.

Leave A Reply

Your email address will not be published.