Latest Malayalam News - മലയാളം വാർത്തകൾ

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും നല്‍കുന്ന ഉത്സവബത്ത വര്‍ധിപ്പിച്ചു

The festival allowance paid to lottery agents and sellers has been increased

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും നല്‍കുന്ന ഉത്സവബത്ത വര്‍ധിപ്പിച്ചു. 7,000 രൂപയാണ് ഉത്സവബത്തയായി നല്‍കുക. പെന്‍ഷന്‍കാര്‍ക്ക് 2,500 രൂപയും നല്‍കും. കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് 6,000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 2,000 രൂപയുമായിരുന്നു നല്‍കിയത്. ഏജന്റുമാരും വില്‍പ്പനക്കാരും അടക്കം 35,000 പേരാണ് സംസ്ഥാനത്തുള്ളത്. 26.67 കോടി രൂപയാണ് ഇവർക്ക് അനുവദിച്ചത്. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,000 രൂപ ബോണസ് ലഭിക്കും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവ ബത്തയായി 2750 രൂപയും ലഭിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചു. പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവ ബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.

Leave A Reply

Your email address will not be published.