Latest Malayalam News - മലയാളം വാർത്തകൾ

രാജ്ഭവനുള്ള ചെലവ് കൂട്ടണം; അതിഥി സൽക്കാര ചെലവുകളിലടക്കം വൻവർധന ആവശ്യപ്പെട്ട്​ ​ഗവർണർ

KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: അതിഥി, സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആറ്‌ ഇനങ്ങളിലാണ്‌ 36 ഇരട്ടി വരെ വർധന സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ സർക്കാർ പരിഗണിക്കുന്നതായാണ്‌ വിവരം. അതിഥികൾക്കായുള്ള ചെലവുകൾ (hospitality expenses) ഇരുപത്‌ ഇരട്ടി വർധിപ്പിക്കുക, ‌വിനോദ ചെലവുകൾ (entertainment expenses) 36 ഇരട്ടിയാക്കുക, ടൂർ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട്‌ അലവൻസ്‌ ഏഴ്‌ ഇരട്ടി ഉയർത്തുക, ഓഫീസ്‌ ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫീസ്‌ ഫർണിച്ചറുകളുടെ നവീകരണ ചെലവ്‌ രണ്ടര ഇരട്ടി ഉയർത്തുക എന്നീ ആവശ്യങ്ങളാണ്‌ സംസ്ഥാന സർക്കാരിന്‌ മുന്നിൽ വച്ചിട്ടുള്ളത്‌.

Leave A Reply

Your email address will not be published.